ഓണ്‍ലൈന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ; ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

Monday 17 October 2016 12:08 am IST

കണ്ണൂര്‍: പെന്‍ഷന്‍കാര്‍ക്കുള്ള തിരിച്ചറിയല്‍ രേഖ ഓണ്‍ലൈനായി (ഡിജിറ്റല്‍ അന്വല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്) പെന്‍ഷന്‍ വിതരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ജീവന്‍ പ്രമാണ്‍ പദ്ധതിയുടെ ബോധവല്‍ക്കരണ ക്യാമ്പ് എ ഡി എം മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ട്രഷറിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫോര്‍മേറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ ഇന്‍ഫോര്‍മേറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗ്ഗീസ് പദ്ധതി വിശദീകരിച്ചു. ജില്ലാ ട്രഷറി ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.പി.നാരായണന്‍, അക്ഷയ പ്രൊജക്ട് ഓഫീസര്‍ മിഥുന്‍.സി, രാജേന്ദ്രന്‍. എം. വി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ പി.നാരായണന്‍ സ്വാഗതവും ടി.പി.സോമനാഥന്‍ നന്ദിയും പറഞ്ഞു. പെന്‍ഷന്‍കാരുടെ അധാര്‍ നമ്പറുപയോഗിച്ച് ബയോമെട്രിക് സംവിധാനത്തിലൂടെ, ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന്റെ പ്രായോഗിക പരിശീലനവും ക്യാമ്പില്‍ നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.