കണ്ണൂര്‍: റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്ക് 6 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലനം നല്കുന്നു. വിവിധ സംരംഭകത്വ ആശയങ്ങളുടെയും അവസരങ്ങളുടെയും വിലയിരുത്തല്‍ സംരംഭകത്വ കഴിവുകള്‍, ലീഡര്‍ഷിപ്പ് ട്രെയിനിങ്ങ്, പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. താല്പര്യമുളളവര് പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ 25 ന് മുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈനായി ംംം.ൃൗറലെ.േരീാ ലും അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: