കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഡയറക്ടര്‍ സ്റ്റുഡന്റ് സര്‍വ്വീസ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. രണ്ടാം ക്ലാസില്‍ കുറയാതെ മാസ്റ്റര്‍ ബിരുദവും സര്‍വ്വകലാശാല വകുപ്പിലോ കോളേജിലോ ആറുവര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപന പരിചയവും ഉണ്ടായിരിക്കണം. സര്‍വ്വകലാശാലയില്‍ നിന്നോ കോളേജില്‍ നിന്നോ വിരമിച്ച 56-നും 60-നും ഇടയില്‍ പ്രായ മുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. നിയമനം ഒരു വര്‍ഷത്തേക്കായിരിക്കും. താല്പര്യമുള്ളവര് 500 രൂപ സര്‍വ്വകലാശാല ഫണ്ടിലൊടുക്കിയ ചലാനും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 22-ന്മുമ്പ് കിട്ടത്തക്കവിധത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: