ലണ്ടന്‍: നവംബറില്‍ ഭാരത സന്ദര്‍ശനത്തിനെത്തുന്ന ബ്രിട്ടണിലെ ചെറുകിട ഇടത്തരം വ്യവസായ സംരംഭകരുടെ സംഘത്തെ പ്രധാനമന്ത്രി തെരേസ മെയ് നയിക്കും. ആറു മുതല്‍ എട്ടു വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ വ്യാപാര നയതന്ത്ര ബന്ധം വളര്‍ത്തിയെടുക്കാനാണ് മുഖ്യമായും ലക്ഷ്യമിടുന്നത്.
ജൂലൈയില്‍ അധികാരമേറ്റ മെയിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. മെയ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടണ് പുറത്തുപോയതിനുശേഷം ബ്രിട്ടണുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്നതില്‍ നിന്നു ചില രാഷ്ട്രങ്ങള്‍ പിന്മാറിയിരുന്നു. എന്നാല്‍, വ്യാപാരബന്ധം വളര്‍ത്തിയെടുക്കുന്നതിനായി ഭാരതത്തിലേക്കുള്ള സന്ദര്‍ശനം ബ്രിട്ടന്റെ വ്യവസായമേഖലയുടെ സ്ഥിരത മറ്റുരാജ്യങ്ങള്‍ക്കു മുമ്പില്‍ വെളിവാക്കുന്നതിനും സഹായിക്കും.
ഇതിനു മുന്‍പ് വന്‍കിട വ്യാപാരങ്ങള്‍ക്കാണ് രാജ്യം പ്രാധാന്യം നല്‍കിയിരുന്നത്. ഇപ്പോള്‍ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കാണ് രാജ്യം പ്രാധാന്യം നല്‍കുന്നതെന്ന് മെയ് പറഞ്ഞു.
അന്താരാഷ്ട്ര വ്യാപര സെക്രട്ടറി ലിയാം ഫോക്സ് സന്ദര്‍ശനവേളയില്‍ ഇവരെ അനുഗമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: