കോഴിക്കോട്: വിദ്യാഭാരതി ദക്ഷിണക്ഷേത്രീയ ജ്ഞാന-വിജ്ഞാനമേളയില്‍ കേരളം ചാമ്പ്യന്മാരായി. 173 പോയിന്റ് നേടി.
രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാട് (128). ബാല(54), കിഷോര്‍(60), തരുണ(59) എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് കേരളം ചാമ്പ്യന്‍ഷിപ്പ് നേടിയത്. തമിഴ്നാടിന് ബാല(47), കിഷോര്‍(38), തരുണ(43) എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനമാണ്. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലായിരുന്നു മേള. വിജയികള്‍ നവംബറില്‍ ധന്‍ബാദില്‍ നടക്കുന്ന ദേശീയ ശാസ്ത്രമേളയില്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തില്‍ കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫ. കൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യനികേതന്‍ സംസ്ഥാന സെക്രട്ടറി പി. നന്ദനന്‍, വിദ്യാനികേതന്‍ സംസ്ഥാന ശാസ്ത്രമേള പ്രമുഖ് മോഹന്‍കുമാര്‍, ജില്ലാ അധ്യക്ഷന്‍ പി. ശങ്കരന്, വിദ്യാലയം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന്, മനോജ് എന്നിവര്‍ സംസാരിച്ചു. രാവിലെ മേള വിദ്യാഭാരതി ദേശീയ സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി മുരളീധരന്, സംസ്ഥാന ശാസ്ത്രമേള പ്രമുഖ് മോഹന്‍കുമാര്‍, മലാപ്പറമ്പ് വേദവ്യാസവിദ്യാലയം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: