ശ്രീനഗര്‍: കശ്മീരിലെ രജൗരിയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പിൽ ഭാരത സൈനികൻ വീരമൃത്യു വരിച്ചു. രജ്പുത് റെജിമെന്റിലെ സൈനികന് സുദേശ് കുമാറാണ് വെടിയേറ്റ് മരിച്ചത്.
പ്രകോപനമില്ലാതെ പാക്ക് സൈന്യം ഭാരതത്തിന്റെ പോസ്റ്റുകള്‍ക്കുനേരെ വെടിവയ്പ്
നടത്തുകയായിരുന്നു. ചെറിയ തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. തുടർന്ന് ഭാരത സൈന്യം ശക്തമായ തിരിച്ചടി നല്കി.
എന്നാല്‍, പാക്കിസ്ഥാന് ഭാഗത്ത് ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സപ്തംബര്‍ അവസാനം ഭാരതം പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയശേഷം പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: