മുംബൈ: മുംബൈയിൽ വിവരാവകാശ പ്രവർത്തകൻ ഭൂപേന്ദ്ര വീര(74) വെടിയേറ്റ് മരിച്ചു. ഈസ്റ്റ് മുംബൈയില്‍ സന്താക്രൂസില് ഇന്നലെ രാത്രിയാണ് കൊലപാതകം അരങ്ങേറിയത്.
ഭൂമാഫിയക്കെതിരെയും അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയും പ്രവർത്തിച്ചയാളായിരുന്നു ഭൂപേന്ദ്ര. ഭൂമാഫിയയുടെ നിരന്തര ഭീഷണി അദ്ദേഹത്തിനെതിരെ വന്നിരുന്നതായും ജീവനു ഭീഷണിയുള്ളതായും സഹപ്രവർത്തകയും ആം ആദ്മി നേതാവുമായ അഞ്ജലി ദമാനിയ പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിനു പിന്നിലുള്ള യഥാർത്ഥ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് വക്താക്കൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: