ബ്രസീലിയ: ബ്രസീലിലെ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു. വടക്കൻ ബ്രസീലിലെ റോരൈമ സംസ്ഥാനത്തെ തടവുകാർ തിങ്ങിപ്പാർക്കുന്ന ബോവ വിസ്റ്റ ജയിലിലാണ് സംഘം ചേർന്ന് ആക്രമണവും കൊലപാതകങ്ങളും അരങ്ങേറിയത്.
ജയിലിൽ എതിർ സംഘത്തിൽപ്പെട്ടവരുടെ സെല്ലുകളിലേക്ക് മറ്റ് സംഘം അതിക്രമിച്ച് കടന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. ഏഴ് പേരുടെ തലയറുത്തും ആറ് പേരെ തീകൊളുത്തിയുമാണ് കൊലപ്പെടുത്തിയത്. അക്രമികൾ കത്തിയും ഹോക്കി സ്റ്റിക്കുകളുമായിട്ടാണ് പരസ്പരം വേട്ടയാടിയതെന്ന് ജയിലധികൃതർ പറഞ്ഞു.
700പേർക്ക് താമസിക്കാൻ സാധിക്കുന്ന ജയിലിൽ 1500ഓളം പേരാണ് വസിക്കുന്നത്. സംഭവത്തെക്കുറിച്ച് സര്ക്കാര് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: