പത്തനാപുരം: വാഴപ്പാറ വാര്‍ഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിരാഹാരസമരത്തിനൊരുങ്ങുന്നു. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനായി ശനിയാഴ്ച നാട്ടുകാരുമായി പഞ്ചായത്ത് സെക്രട്ടറി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടും ചര്‍ച്ച നടത്താത്തതിനെ തുടര്‍ന്നാണ് വരുന്ന ബുധനാഴ്ച മുതല്‍ നിരാഹാരത്തിന് ഒരുങ്ങുന്നത്. നാട്ടുകാരുടെ സംരക്ഷണാര്‍ത്ഥം വാര്‍ഡ് മെമ്പര്‍ ഷീജ ചന്ദ്രബാബുവാണ് ബുധനാഴ്ച രാവിലെ പതതുമുതല് പഞ്ചായത്ത് പടിക്കല്‍ നിരാഹാരം കിടക്കുന്നത്. വെള്ളിയാഴ്ച നാട്ടുകാരുടെ നേതൃത്വത്തില്‍ സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു.
നിലവില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ചെറുകിട പദ്ധതിയുണ്ടങ്കിലും പമ്പ് ഹൗസിലെ വൈദ്യുതിബില്‍ അടയ്ക്കാത്തതിനാല്‍ കഴിഞ്ഞ നാലുമാസമായി മുടങ്ങികിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പത്തനാപുരം എസ്ഐ: പ്രവീവീണ് അവധിയിലായിരുന്ന പഞ്ചായത്ത് സെക്രട്ടറിയുമായി ഫോണില്‍ സംസാരിക്കുകയും ശനിയാഴ്ച ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുന്കി. ഇതിന്മേലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ഒരുമണിവരെയും ചര്‍ച്ച നടത്താത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നിരാഹാരത്തിന് തീരുമാനം എടുത്തത്. നിരാഹാര കുറിപ്പ് രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ എഴുതി നല്‍കുകയും ചെയ്തു.’ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മണിക്കൂറോളം കുത്തിയിരുപ്പ് പ്രതിഷേധം നടത്തിയ ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: