കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി ഹോര്‍മിസിന്റെ ജന്മശതവാര്ഷികാഘോഷം മൂക്കന്നൂരില്‍ നാളെ തുടക്കമാകും. വൈകീട്ട് അഞ്ചിന് റോജി.എം.ജോണ്‍ എം.എല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് എച്ച് ആര് ഹെഡ് തമ്പി കുര്യന് പറഞ്ഞു.
മൂക്കന്നൂരിനെ ദത്തെടുത്ത് സ്മാര്‍ട്ട് ടൗണ്‍ഷിപ്പാക്കി മാറ്റും. ഫെഡറല്‍ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവയവദാന പദ്ധതികളില്‍ പങ്കാളികളാകും. 1252 സ്കൂളുകള്‍ക്ക് അഞ്ച് കമ്പ്യൂട്ടറുകള്‍ നല്‍കും. കഴിഞ്ഞ വര്‍ഷം ബാങ്കിന്റെ ലാഭ വിഹിതത്തില്‍ നിന്ന് 13 കോടി രൂപ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചുവെന്നും തമ്പി കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: