ഓട്ടോറിക്ഷ കത്തിച്ചു

Monday 17 October 2016 7:42 pm IST

ആലപ്പുഴ: വീട്ടില്‍ കയറ്റിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാര്‍ഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ സതീഷ്‌കുമാറിന്റെ ഓട്ടോറിക്ഷയാണ് അഗ്നിക്കിരയാക്കിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ കുറേ നാളുകളായി സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. ഇന്നലെ പുലര്‍ച്ചെ ശബ്ദം കേട്ടാണ് സതീഷ് ഉണര്‍ന്നത്. തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കത്തിയ ഓട്ടോറിക്ഷയ്ക്കുസമീപം മറ്റൊരു ഓട്ടോറിക്ഷയും സ്‌കോര്‍പിയോയും ഉണ്ടായിരുന്നു. തീ ആളപ്പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.