ജീവിതാവശ്യങ്ങള്‍ ലഘൂകരിച്ച്, അതില്‍നിന്നും കിട്ടുന്ന പണം ധാര്‍മിക കാര്യങ്ങള്‍ക്ക് ചെലവാക്കുക. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ അച്ചടിച്ച് വിതരണം നടത്തുന്നതിന് സഹായിക്കുക. അപ്പോള്‍ അത് വിലക്കുറച്ച് വില്ക്കുവാന് സാധിക്കും. സാധുക്കള്‍ക്ക് വായിക്കുവാന്‍ കഴിയും. അവരിലും നല്ല സംസ്കാരം വളര്‍ത്താം.
ദിവസവും ഒരു മണിക്കൂറെങ്കിലും പരോപരകാരാര്ത്ഥമായി എന്തെങ്കിലും ചെയ്യുവാന്‍ ശ്രദ്ധിക്കണം. നാം കഴിക്കുന്ന ആഹാരം ശരീരത്തെ എന്നപോലെ, നാം ചെയ്യുന്ന ദാനമാണ് ആത്മാവിനെ പോഷിപ്പിക്കുന്നത്. എല്ലാ ദിവസവും ഏതെങ്കിലും ധര്‍മകാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമില്ല എന്നുവരികില്‍ ആഴ്ചയില്‍ ഏതാനും മണിക്കൂര്‍ അതിന് മാറ്റിവയ്ക്കണം.
യാചകര്‍ക്ക് പണം നല്‍കുന്നത് നന്നല്ല. ആഹാരമോ വസ്ത്രമോ നല്‍കാം. (പണം അവര്‍ കള്ളിനും കഞ്ചാവിനും ഉപയോഗിച്ചെന്നു വരാം). തെറ്റ് ചെയ്യുവാന്‍ നമ്മളായിട്ട് അവര്‍ക്ക് അവസരം നല്‍കരുത്. അവരെ യാചകരായിക്കാണാതെ ഈശ്വരനായിക്കാണാന്‍ ശ്രമിക്കണം.
നമുക്ക് സേവ ചെയ്യുവാന്‍ അവസരം ഉണ്ടാക്കിത്തന്നതിന് അവിടുത്തോട് നന്ദി പറയണം. യാചകരായാല്ക്കൂടി, അഴുക്കുനിറഞ്ഞ പാത്രത്തില്‍ വിളമ്പുന്നതും, ചീത്തയായ ഭക്ഷണം നല്‍കുന്നതും തെറ്റാണ്. സ്നേഹപൂര്‍വമായ വാക്കും, പ്രവൃത്തിയുമാണ് ഏറ്റവും നല്ല ഭിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: