കുമളി: നൂറുഗ്രാം കഞ്ചാവുമായി എറണാകുളം സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എറണാകുളം കണയന്നൂര്‍ കീച്ചേരി മറ്റക്കണ്ടത്തില് വീട്ടില്‍ എം.ഡി നിഖില്‍ (23) ആണ് പിടിയിലായത്. കുമളി അതിര്‍ത്തി ചെക്പോസ്റ്റിലെ പരിശോധനക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ഇയാളെ പിടികൂടിയത്.
അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെടുത്തത്. തമിഴ്നാട്ടിലെ കമ്പത്തു നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ മൊഴി നല്കി. ചെണ്ടമേളം കലാകാരനായ ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കഞ്ചാവ് ഉപയോച്ചുവരുന്നയാളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: