അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: ബിജെപി

Monday 17 October 2016 9:27 pm IST

പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട. ഭരണപക്ഷത്തിന്റെ അനുയായികളായ ഒരുപറ്റം ഡിവൈഎഫ്‌ഐക്കാര്‍ കഴിഞ്ഞദിവസം രാത്രിയില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ കടന്നുകയറി എസ്‌ഐ ഉള്‍പ്പെടെഉള്ളവരെ മര്‍ദ്ദിക്കുകയും സ്റ്റേഷനില്‍ അഴിഞ്ഞാടി നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. കൊലക്കേസ് ഉള്‍പ്പെടെ അനേകംകേസിലെ പിടികിട്ടാപുള്ളിയുമായ പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചത് സിപിഎമ്മിന്റേയും കൂട്ടുകക്ഷിനേതാക്കന്മാരുടേയും ദാര്‍ഷ്ട്യമാനോഭാഗം മറനീക്കി പുറത്തുവന്നതിന്റെ ഉത്തമോദാഹരണമാണ്. കൊലപാതകവും അക്രമവും സിപിഎമ്മിന്റേയും അനുചരന്മാരുടേയും സ്വഭാവമായി മാറിക്കഴിഞ്ഞു. പോലീസിനോട് അതിക്രമം കാണിക്കുന്നവര്‍ സാധാരണ ജനങ്ങളോട് ഏതുവിധമായിരിക്കും ക്രൂരത കാട്ടുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൊലപാതകികളേയും അക്രമികളേയും സംരക്ഷിക്കുക, നിരപരാധികളെക്കൊണ്ട് ജയില്‍ നിറയ്ക്കുക എന്നിങ്ങനെയുള്ള നയങ്ങള്‍ നടപ്പിലാക്കുകയാണ് വികൃത നയങ്ങളിലൂടെ സിപിഎം ചെയ്തുകൊണ്ടിരിക്കുന്നതെന്നും പോലീസ് സ്റ്റേഷന്‍ അക്രമണം നടത്തിയ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അശോകന്‍കുളനട ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.