കണ്ണൂര്‍: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തില്‍ തീരുമാനമായില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ മൂന്നിന് ചേരുന്ന കെ.പി.സി.സി യോഗവും രാഷ്ട്രീയ കാര്യസമിതിയും ഈ വിഷയം ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനം ഹൈക്കമാന്ഡിന്റെതായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇന്നലെ മന്ത്രി പി.കെ.കുഞ്ഞാലികുട്ടി നടത്തിയ പ്രസ്താവനയില്‍ ലീഗിന്റെ അഞ്ചാം മന്തിസ്ഥാനത്തിന് തീരുമാനമായി എന്നും അനൂപ് ജേക്കബ്ബും ലീഗിന്റെ അഞ്ചാം മന്ത്രിയും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ കുഞ്ഞാലികുട്ടി അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഇക്കാര്യം എല്ലാവരും പ്രഖ്യാപിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്തി കെ.ബി.ഗണേഷ് കുമാറിനെതിരെയുള്ള ബാലകൃഷ്ണപിള്ളയുടെ വിമര്‍ശനം മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: