ആലപ്പുഴ: വിദ്യാര്‍ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ചും വര്‍ക്കല ആലപ്പുഴ എന്നീ ടൂറിസ്റ്റ് പ്രദേശങ്ങളിലെ ഹോംസ്റ്റേകളിലും, റിസോര്‍ട്ടുകളിലും കഞ്ചാവ് വിതരണം ചെയ്യുന്ന, കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയും ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമായ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം വില്ലേജില്‍ കൃഷ്ണപുരം മുറിയില്‍ വെമ്പാലില് വീട്ടില്‍ മനോജ് ക്യഷ്ണനെ (20)നെ 100 ഗ്രാം കഞ്ചാവ് കടത്തി കൊണ്ടു വന്ന കുറ്റത്തിനു ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സു സ്റ്റാന്റിനു കിഴക്കുവശമുള്ള സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയ്ക്കു മുന്‍വശത്ത് ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റീ നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സിഐ കെ.ആര്. ബാബുവും സംഘവും കണ്ടുപിടിച്ച് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: