കണ്ണൂര്‍: ജില്ലയിലെ മാനസിക വെല്ലുവിളി നേരിടുന്നവര്‍-ഓട്ടിസം/സെറിബ്രല്‍ പാള്‍സി/ബഹുവൈകല്യം ബാധിച്ചവര്‍ എന്നിവര്‍ക്കുള്ള ആധാര്‍ എന്റോള്‍മെന്റ്, അവരുടെ രക്ഷിതാക്കള്‍ക്കുള്ള ആധാര്‍ കാര്‍ഡ് അപ്ഡേഷന് എന്നിവയ്ക്കായുള്ള ക്യാമ്പിലേക്ക് ഒക്ടോബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ തീയതി പിന്നീട് അറിയിക്കും. എന്റോള്‍മെന്റിന് വരുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ്, ജനന തീയതി തെളിയിക്കുന്ന രേഖകള്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഫോണ്‍ -0497 2712255.
പ്രതികരിക്കാൻ ഇവിടെ എഴുതുക: