പി.കെ. ശ്രീമതി എംപി രാജിവെക്കണം: കെ. സുരേന്ദ്രന്‍

Tuesday 18 October 2016 5:00 pm IST

കണ്ണൂര്‍: ധാര്‍മികതയുടെ പേരില്‍ ഇ.പി. ജയരാജനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയ സാഹചര്യത്തില്‍ എംപി സ്ഥാനത്ത് തുടരുന്ന പി.കെ.ശ്രീമതിക്കും ധാര്‍മികത ബാധകമല്ലേയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബന്ധുനിയമന വിവാദത്തില്‍ പി.കെ. ശ്രീമതിയും ഉള്‍പ്പെട്ടിട്ടുണ്ട്. ജയരാജന്റെയും പി.കെ.ശ്രീമതിയുടെയും കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന കേന്ദ്രകമ്മറ്റിയംഗം മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുകയും സമാനമായ കുറ്റം ചെയ്ത മറ്റൊരംഗം എംപി സ്ഥാനത്ത് തുടരുന്നത് വിരോധാഭസമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്‍.വി.പുരുഷോത്തമന്‍, കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.