ലഖ്നൗ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാന മുന്‍ അദ്ധ്യക്ഷയുമായ റീത്ത ബഹുഗുണ ബിജെപിയില്‍. യുപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തിപ്പെടുമ്പോള്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമാണിത്.
യുപി മുന്‍ മുഖ്യമന്ത്രി ഹേമവതി നന്ദന് ബഹുഗുണയുടെ മകളാണ്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും 2007 മുതല്‍ 2012 വരെ യുപിസിസി അധ്യക്ഷയുമായിരുന്ന റീത്തയുടെ മാറ്റം കോണ്‍ഗ്രസിനെ അമ്പരപ്പിലാക്കി.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സ്ഥിതി പരുങ്ങലിലാണെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ പൊളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: