കോഴിക്കോട്: കേരളത്തിന്റെ അഭിമാന കായികതാരം പി.ടി. ഉഷ ദര്‍ശന പുണ്യം തേടി ഇന്ന് ശബരിമലയിലെത്തും. ഭര്‍ത്താവ് വി.ശ്രീനിവാസനും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 22 അംഗ സംഘത്തോടൊപ്പമാണ് ഉഷയുടെ കന്നിയാത്ര.
തിങ്കളാഴ്ച കോഴിക്കോട്ടുനിന്ന് തിരിച്ച സംഘം തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. തിരുവങ്ങാട് വടക്കേടം ശിവക്ഷേത്രത്തിലാണ് ഉഷ കെട്ടുനിറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: