ന്യൂദല്‍ഹി: കേരളത്തിന് 50 മെഗാവാട്ട് വൈദ്യുതി അധികം നല്‍കുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍. ഞായറാഴ്ച മുതല്‍ ഇതു ലഭ്യമായി തുടങ്ങും. കേരളത്തിലെ ഊര്‍ജ പ്രതിസന്ധി പരിഗണിച്ചാണ് തീരുമാനം.
മറ്റൊരു സംസ്ഥാനത്തിന് നല്കുന്ന വൈദ്യുതിയില്‍ നിന്നാണ് 50 മെഗാവാട്ട് കേരളത്തിനു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം 416 മെഗാവാട്ടാകും. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നു.
കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി ലഭിക്കാത്തപക്ഷം സംസ്ഥാനം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയിരുന്നു. നിലവില്‍ യൂണിറ്റൊന്നിന് 11 രൂപ കൊടുത്ത് കായംകുളത്ത് നിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: