മുംബൈ: കഫേ പരേഡിലെ മേക്കര്‍ ടവറിറിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.30ന് തീപിടുത്തമുണ്ടായത്.
രണ്ടു ഫ്ളാറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 17 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിയ്ക്കുന്നു.
കെട്ടിടത്തില്‍ കുടുങ്ങിയവരെ ഏണിയുടെ സഹായത്തോടെ അഗ്നിശമന സേന താഴെയിറക്കുകയായിരുന്നു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നു വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: