കോഴിക്കോട്: ബിജെപി നേതാവിന് നേരെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകന്റെയും സംഘത്തിന്റെയും ആക്രമണം. കാരപ്പറമ്പ് വാര്‍ഡ് വികസന സമിതി കണ്‍വീനറും ഒബിസി മോര്‍ച്ച നോര്‍ത്ത് മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ പി.വി. ഷൈജുവിന് നേരെയാണ് അക്രമം ഉണ്ടായത്. കാരപ്പറമ്പ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ പൂളക്കല്‍ ശ്രീകുമാറിന്റെ മകന് ശ്രീരാജും ഗുണ്ടാ സംഘവുമാണ് ഷൈജുവിനെ മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ഷൈജുവിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ കാരപ്പറമ്പ് നെല്ലികാവ് ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അക്രമം.
വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഒത്തുതീര്‍പ്പാക്കുന്നതിനായി വീട്ടുകാര്‍ പറഞ്ഞതു പ്രകാരമെത്തിയ ഷൈജുവിനെ ശ്രീരാജും ഗുണ്ടാ സംഘവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.വാര്‍ഡ് കൗണ്‍സിലറായ നവ്യ ഹരിദാസിന്റെ ഓഫീസ് കത്തിച്ച കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി യുടെ നേതൃത്വത്തില്‍ ഇന്നലെ കാരപ്പറമ്പില്‍ സായാഹ്ന ധര്‍ണ നടത്തിയിരുന്നു.
ധര്‍ണ്ണ കഴിഞ്ഞതിന് ശേഷമാണ് മുന്‍ കൗണ്‍സിലറുടെ മകനും സംഘവും ചേര്‍ന്ന് ഷൈജുവിനെ അക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: