കോഴിക്കോട്: കാരപ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ നവ്യ ഹരിദാസിന്റെ ഓഫീസ് കത്തിച്ച പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി കാരപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. ബിജെപി മേഖലാ പ്രസിഡന്റ് വി.വി. രാജന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ നവ്യ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പി. രമണീഭായ്, പി. പീതാംബരന്, നമ്പിടി നാരായണന്, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജഗന്നാഥന്, ജയാ സദാനന്ദന്, ശിവപ്രസാദ്, ഷൈബു, സുഭാഷ്, ജിതിന്, ഷൈജു, സായ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: