റെയില്‍പാളത്തിലെ വിള്ളല്‍ തുടര്‍ക്കഥ

Tuesday 18 October 2016 11:12 am IST

കുണ്ടറ: പെരിനാട് റയില്‍വേസ്റ്റേഷനു കീഴിലുള്ള കരിക്കോട് ചാത്തിനാംകുളം ചപ്പേത്തടം റയില്‍വേ ഗേറ്റിനു വടക്കുവശം അഞ്ഞൂറ് മീറ്റര്‍ മാറി ആയിരുന്നു 30 സിഎം നീളത്തില്‍ അധികം പൊട്ടി ഇളകിമാറിയ സ്ഥിതിയില്‍ ആയിരുന്നു പാളം. തിങ്കളാഴ്ച്ച രാവിലെ ഏഴ് മണിക്ക് ഷൊര്‍ണ്ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് കടന്നു പോയതിനു ശേഷമാണ് വിള്ളല്‍ കണ്ടെത്തിയത്. മഴക്കാലപട്രോളിംഗിന് പോവുക ആയിരൂന്ന ട്രാക്ക് മെയിന്റനര്‍ വിള്ളല്‍ കണ്ടു പിടിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഉടന്‍ തന്നെ പൊട്ടിയ റെയില്‍ കഷണം മാറ്റി താല്‍ക്കാലിക സുരക്ഷ ഒരുക്കി. കൊല്ലത്ത് നിന്ന് പെര്‍മനന്റ് വേ ഓഫീസേഴ്‌സും ജീവനക്കാരും ഉടന്‍ തന്നെ എത്തിചേര്‍ന്ന് പുതിയ റെയില്‍ ഇട്ട് ഉച്ചയോടെ തീവണ്ടി ഗതാഗതം സാധാരണ നിലയില്‍ എത്തിച്ചു. ഇടയ്ക്കിടെ ഉണ്ടാകുന്ന റെയില്‍ പൊട്ടല്‍ മൂലം യാത്രക്കാരും ജീവനക്കാരും ആശങ്കയിലാണ്. കൊല്ലം മുതല്‍ പെരിനാട് വരെ ഉള്ള അപ് ലൈന്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഈ ഭാഗങ്ങളില്‍ ഉള്ള റെയില്‍ മുഴുവന്‍ മാറ്റി പുതിയ റെയില്‍ ഇട്ടാല്‍ മാത്രമേ ശാശ്വതപരിഹാരമാവു. അധികാരികളുടെ ശ്രദ്ധ ഈ രീതിയില്‍ ഉണ്ടായില്ലെങ്കില്‍ പെരുമണ്‍ ദുരന്തത്തിന്റെ ആവര്‍ത്തനങ്ങള്‍ പോലെ കൊല്ലം ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.