പത്തനാപുരം: നിയന്ത്രണം വിട്ട് കെ.എസ്ആര്ടിസി ബസ്സ് കൊക്കയിലേയ്ക്ക് ചരിഞ്ഞു. ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്കോട് കലഞ്ഞൂര്‍ പാതകിയില് പാണ്ടി കാരന് കോണിന് സമീപമാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.
മാങ്കോട് നിന്ന് പത്തനാപുരത്തേയ്ക്ക് പോയ തടി ലോറിക്ക് സൈഡ് കൊടുക്കവെയാണ് റോഡ് സൈഡിലെ ചെളിയില്‍ ബസ്സിന്റെ ചക്രം പതിച്ച് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് ചരിഞ്ഞത്. എഴുപത് അടി താഴ്ചയുണ്ട്. റോഡിലെ സൈഡിലെ കമ്പിലും ആക്സില്‍ റോഡ് സൈഡില്‍ തട്ടി നിന്നതിനാല്‍ അപകടം ഒഴിവായത്. അടൂര്‍ സ്റ്റാന്റിലെ ബസാണ് അപകടത്തില്‍പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: