ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തിയ മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ ആങ് സാന്‍ സൂക്കിക്ക് രാഷ്ട്രപതി ഭവനില്‍ ഉഷ്മള വരവേല്‍പ്പ്. രാവിലെ പത്ത് മണിയോടെ രാഷ്ട്രപതിഭവനിലെത്തിയ സൂകിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സൂകി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായി നാളെ സൂകി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളിലെയും ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയില്‍ പാക് അതിര്‍ത്തിയില്‍ ഭാരതം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും തീവ്രവാദത്തിനെതിരെയുള്ള നടപടികളും വിഷയമാകും. ഭാരതവും മ്യാന്മാറും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതും ചര്‍ച്ചയായേക്കും.
ഭാരതവും മ്യാന്മാറും തമ്മില്‍ മികച്ച വ്യാപാര ബന്ധം ലക്ഷ്യമിട്ട് ഭാരതത്തിലെ വ്യവസായ പ്രമുഖരുമയും സൂകി കൂടിക്കാഴ്ച നടത്തിയേക്കും. ഭാരതത്തില്‍ വീണ്ടും എത്താനായതില്‍ സന്തോഷം ഉണ്ടെന്നും ഭാരതവു മ്യാന്മാറും തമ്മിലുള്ള ബന്ധം എക്കാലവും ഊഷ്മളമായി നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
രാജ്ഘട്ടിലെത്തിയ സൂകി ഗാന്ധി സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: