ചേര്‍ത്തല: സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം മുടങ്ങി, സ്കൂളിന് മുന്നില്‍ ഭക്ഷ്യമന്തിയുടെ കോലംതൂക്കി പ്രതിഷേധിച്ചു. വെള്ളിയാകുളം ഗവണ്മെന്റ് എല്‍പി സ്കൂളിന് മുന്നില്‍ ആണ് സ്ഥലം എംഎല്‍എയും ഭക്ഷ്യമന്ത്രിയുമായ പി. തിലോത്തമന്റ കോലം ഇന്നലെ രാവിലെ കണ്ടത്.
പാവപ്പെട്ട കുട്ടികളുടെ ഉച്ചക്കഞ്ഞി വിതരണം മുടക്കി എല്ലാം ശരിയാക്കി എന്ന ബോര്‍ഡും കോലത്തിന് മുന്നില്‍ വച്ചിരുന്നു. നാല്‍പ്പതോളം സ്ക്കൂളുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി ഉച്ചക്കഞ്ഞി വിതരണം നിലച്ചിരിക്കുകയാണ്.
അരി ലഭ്യമല്ലാത്തതിനാലാണ് ഉച്ചക്കഞ്ഞി വിതരണം നിലച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. കൃത്യമായി അരിയും മറ്റ് ലഭ്യമാക്കുവാന്‍ മന്ത്രി കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും മുന്‍ വര്‍ഷങ്ങളില്‍ ഉച്ചക്കഞ്ഞി വിതരണം നിലച്ചിട്ടില്ലെന്നും രക്ഷകര്‍ത്താക്കള്‍ പറയുന്നു.
സ്വന്തം മണ്ഡലത്തില്‍ പോലും കൃത്യമായി ഭക്ഷ്യവിതരണം നടത്താന്‍ നടപടി സ്വീകരിക്കാത്ത മന്ത്രി എങ്ങനെ കേരളത്തിന്റെ പ്രശ്നം പരിഹരിക്കുമെന്നും രക്ഷകര്‍ത്താക്കള്‍ ചോദിക്കുന്നു.
രാവിലെ മുതല്‍ സ്ക്കൂളിന് മുന്നില്‍ ഉണ്ടായിരുന്ന മന്ത്രിയുടെ കോലം ഉച്ചയോടെ ചേര്‍ത്തലയില്‍ നിന്ന് പോലീസെത്തി നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: