കണ്ണൂര്‍: കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 21 ന് നടക്കും. കണ്ണൂര്‍ ബല്ലാര്‍ഡ് റോഡില്‍ കല്ല്യാണി കോംപ്ലക്സിലുള്ള ഓഫീസിന്റെ ഉദ്ഘാടനം രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെന്ഷന് ബോര്‍ഡ് ചെയര്മാന് സി.ദിവാകരന്, എം.സുകുമാരന്‍, വി.കുഞ്ഞികൃഷണന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. കൂടാതെ ജില്ലയിലെ 75 വയസ്സ് പൂര്‍ത്തിയായ അസോസിയേഷന് മെമ്പര്‍മാരെ സംസ്ഥാന പ്രസിഡന്റ് ജി.മോഹനന്‍പിള്ള ആദരിക്കും. എ.വി.കേശവന്നമ്പ്യാര് അധ്യക്ഷത വഹിക്കും. പി.വി.കരുണാകരന്, എ.വി.കേശവന് നമ്പ്യാര്‍, പി.വി.പ്രേമചന്ദ്രന്,കെ.വി.ഗോപാലന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: