വിവേകാനന്ദ ബാലഗോകുലം വാര്‍ഷികഘോഷം

Tuesday 18 October 2016 9:52 pm IST

നാറാത്ത്: വിവേകാനന്ദ ബാലഗോകുലം ഒന്നാം ജന്മദിനാഘോഷം നാറാത്ത് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ആഘോഷിച്ചു. ഉദ്ഘാടന കര്‍മ്മം കണ്ണൂര്‍ ജില്ലാ കാര്യദര്‍ശ്ശി പി.പി.സജീവന്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി നിര്‍വ്വഹിച്ചു. ഭഗിനി നിവേദിതയുടെ 150-ാം ജന്മദിനം പ്രമാണിച്ച് ഓണപ്പറമ്പില്‍ പുതിയ ഗോകുലമായ നിവേദിതാ ബാലഗോകുലത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ ഭഗിനി പ്രമുഖ് ഷോമാ സജിത് നിര്‍വഹിച്ചു. തുടര്‍ന്ന് ഗോകുലം കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണപ്പൂക്കള മത്സര വിജയികള്‍ക്ക് സമ്മാന വിതരണം പള്ളിക്കുന്ന് രാധാവിലാസം സ്‌കൂള്‍ മുന്‍ അധ്യാപിക രമ ടീച്ചര്‍ നടത്തി. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും ഗോപികാ നൃത്തം അവതരിപ്പിച്ച മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. സമാപന സഭയില്‍ ബാലഗോകുലം കുട്ടികള്‍ അഭിനയിച്ച് സജി ചാലാട് സംവിധാനം ചെയ്ത ബബിള്‍സ് എന്ന ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു. വാര്‍ഷികാഘോഷത്തില്‍ കെ.എന്‍.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നവനീത് കൃഷ്ണ സ്വാഗതവും സി.വി.പ്രശാന്തന്‍ നന്ദിയും പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഷിബിന്‍ ചെറുവാക്കര (വിവേകാനന്ദ ബാലഗോകുലം സഹ രക്ഷാധികാരി) അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.