തലശ്ശേരി: കൊലപാതകവും അക്രമവും നിര്‍ത്തി നാട്ടില്‍ ശാന്തിയും സമാധാനവും നിലനില്ക്കാന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ തലശ്ശേരിയില്‍ സന്യാസിയുടെ ഉപവാസം. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദയാണ് ഇന്നലെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഏകാംഗ ഉപവാസം നടത്തിയത്. മനുഷ്യന് ഒരു സമുദായമാണ്. ആരും ആരെയും കൊല്ലരുത്, സര്‍വ്വകക്ഷി സൗഹാര്‍ദ്ദം അനിവാര്യം എന്നെഴുതിയ ബാനര്‍ സഹിതമാണ് സ്വാമി ഉപവാസം അനുഷ്ഠിച്ചത്. ജ്ഞാനോദയയോഗം പ്രസിഡണ്ട് കെ.പി.രത്നാകരന് നല്കിയ നാരങ്ങനീര് കഴിച്ചാണ് ഉപവാസം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: