പോളിടെക്‌നിക് ഈവനിംഗ് ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു

Tuesday 18 October 2016 9:37 pm IST

കാസര്‍കോട്: കാസര്‍കോട് ഗവര്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീറിങ് ബ്രാഞ്ചില്‍ ആരംഭിക്കുന്ന ഈവനിംഗ് ഡിപ്ലോമ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ ഡിപ്ലോമ കോഴ്‌സിന് തത്തുല്യമായ ഈ കോഴ്‌സിന് എസ്.എസ്.എല്‍.സി പാസ്സായ 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്തവര്‍ക്കും പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും വളരെ സൗകര്യ പ്രദമാകുന്ന സമയ ക്രമീകരണമാണ് ഈ കോഴ്‌സിനുള്ളത്. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www. Polyadmission.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത പൂരിപ്പിച്ചു പ്രിന്‍സിപ്പളിന്റെ പേരില്‍ തയ്യാറാ ക്കിയ 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അനുബന്ധ രേഖകളും സഹിതം 26 നകം പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഗവര്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം പോളി ടെക്‌നിക്കിലുള്ള ഹെല്‍പ്പ് ഡെസ്‌കില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ 0467 2234020 എന്ന നമ്പറില്‍ നിന്ന് അറിയാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.