സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്തും: ബിജെപി

Tuesday 18 October 2016 9:51 pm IST

പിലാത്തറ: സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ശാരീരികമായും മാനസികമായും നേരിടുന്ന സിപിഎമ്മിന്റെ കിരാത നടപടികള്‍ക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തുമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പിലാത്തറയില്‍ പ്രകടനം നടത്തിയ ജില്ലാ കമ്മറ്റി അംഗം അടക്കമുള്ള ബി.ജെ.പി പ്രവര്‍ത്തകരെ ഇരുനൂറോളം സിപിഎമ്മുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പോലീസ് മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിലാത്തറ ന്യൂ ഇന്ത്യാ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ കല്യാശ്യേരി മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി കെ.വി.ശോഭനകുമാരി, ശങ്കരന്‍ കൈതപ്രം, കെ.സജീവന്‍, ചെറുതാഴം രാമചന്ദ്രന്‍, ടി.പി.രാജേഷ്, എന്‍.പി.കുഞ്ഞിക്കണ്ണന്‍, പി.ബാലകൃഷ്ണന്‍ , പി.വി.അഞ്ജന എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.