കണ്ണൂര്‍: പൊതുവിദ്യാഭ്യാസവകുപ്പ്-കൃഷിവകുപ്പ്-ശുചിത്വ മിഷന്-സ്വച്ഛഭാരത് അഭിയാന്-ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് സംയുക്തമായി നടപ്പിലാക്കുന്ന ഹരിത വിദ്യാലയം എന്ന പ്രോജക്ടിന്റെ ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. യോഗം കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.വി.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.ഓമന, വി.കെ.ദിലീപ് എന്നിവര്‍ സംസാരിച്ചു. കെ.വി.ജയരാജന് സ്വാഗതവും പി.ജയലക്ഷ്മി നന്ദിയും പറഞ്ഞു.
നവജീവനം സൗജന്യ ഡയാലിസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴിലുള്ള നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലെ പുതിയ ബാച്ചിലേക്ക് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രോഗികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വ്യക്തികള്‍ സൗജന്യ ഡയാലിസിസിനുവേണ്ടിയുള്ള അപേക്ഷാ ഫോറം ലഭിക്കുവാന്‍ മലബാര്‍ കേന്സര് കെയര്‍ സൊസൈറ്റി-തെക്കീബസാര്‍, ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്-സൂപ്പര്‍ ബസാര്‍ എന്നീ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: