കണ്ണൂര്‍: നര്‍മ്മവേദി ചിരിയരങ്ങില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല നര്മ്മവാര്ത്താ വായനാ മത്സരം നടത്തും. ഒക്ടോബര്‍ മാസത്തെ നര്‍മ്മപ്രധാനമായ വാര്‍ത്തകള്‍ സമാഹരിച്ച് മൂന്നുമിനിറ്റിനുള്ളില്‍ അവതരിപ്പിക്കണം. 23ന് 4 മണിക്ക് കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9447236631 നമ്പറില്‍ പേര് നല്‍കണം. നര്മ്മവാര്ത്തകള് കണ്ടെത്തുന്നതിലുള്ള കഴിവും അവതരണത്തിലുള്ള മിഴിവും ആണ് വിലയിരുത്തപ്പെടുന്നത്. മികച്ച വാര്‍ത്താവായനക്ക് പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: