കോട്ടയം: നേവല്‍ എന്‍സിസി വെസ്റ്റ് കേഡറ്റ് ദേവസി ഔസേപ്പ് റഷ്യന്‍ പരിശീലനത്തിന്. ഭാരതവും റഷ്യയും തമ്മിലുള്ള അന്തര്‍ദേശീയ സഹകരണത്തിന്റെ ഭാഗമായി എന്‍സിസി യൂത്ത് എക്സ്ചേഞ്ച് പരിശീലനത്തില്‍ കേരള-ലക്ഷദ്വീപ് നാഷണല്‍ കേഡറ്റ് നേവല്‍ വിഭാഗത്തെ പ്രതിനിധീകരിച്ചാണ് ദേവസി ഔസേപ്പ് പങ്കെടുക്കുന്നത്.
ചങ്ങനാശേരി എസ്ബി ഓട്ടോണമസ് കോളേജ് മൂന്നാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയായ ദേവസി റിപ്പബ്ലിക് ഡേ പരേഡില്‍ കേരളത്തില്‍ നിന്നുള്ള ബെസ്റ്റ് കേഡറ്റായിരുന്നു.
സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിന് ലഭിച്ചു. ഭാരതത്തില്‍ നിന്നുളള 20 വിദ്യാര്‍ത്ഥികളില്‍ കേരള, ലക്ഷദ്വീപ് ഡോക്ടറേറ്റ് നേവല്‍ വിംഗിനെ പ്രതിനിധീകരിക്കുന്ന ഏക വിദ്യാര്‍ത്ഥിയാണ് ദേവസി. ചങ്ങനാശേരി ചമ്പക്കുളം പായിക്കാട് ജോസഫ് സെബാസ്റ്റ്യന്റേയും തൃശൂര്‍ ചാലിശേരി കുടുംബാംഗം ടെസിയുടെയും ഏക മകനാണ് ദേവസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: