ഇംഫാല്‍: സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെയുള്ള നിരാഹാരസമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. പേര് ‘പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ്’.
അടുത്ത വര്‍ഷത്തെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. തൗബല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിനെനേരിടുമെന്നും അവര്‍ പ്രഖ്യാപിച്ചു. സ്വന്തം നാടുള്‍പ്പെടുന്ന ഖൂരി മണ്ഡലത്തിലും ജനവിധി തേടും. ഇരേന്ദ്രോ ലീച്ചോന്‍ബാമാണ് പാര്‍ട്ടി കണ്‍വീനര്‍. ഇറോം ശര്‍മ്മിള കോ കണ്‍വീനര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: