പാത്താമുട്ടം: കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷനും, പാത്താമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗവും സംഘടിപ്പിച്ച ‘എ.പി.ജെ അബ്ദുള്‍കലാം സ്മാരക പ്രഥമ സംസ്ഥാനതല ഊര്‍ജ ക്വിസ്’ മത്സരത്തില്‍ പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളേജിലെ സാജിദ് സലാമും ആന്റോജയിംസും ജേതാക്കളായി.. കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിലെ സച്ചിന് ആര് ദാസ്, സുസ്മിത ടി കടവില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, അടൂര്‍ കോളേജ് ഓഫ് എഞ്ചിനീറിംഗിലെ അരുണ്‍ലാല്‍ എം. .എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഐഎസ്ആര്‍ഒ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. വി. നാരായണന് ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഇ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സെന്റ്ഗിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. എം. സി ഫിലിപ്പോസ് , കെഎസ്ഇബിഎ കോട്ടയം യുണിറ്റ് പ്രസിഡന്റ് സി. പി. ജോര്‍ജ്, ലെഫ്. കേണല്‍ ജോണ്‍ ജേക്കബ്, ഡോ. ജയ്മോള്‍ തോമസ് എന്നിര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകള്‍ ഊര്ജക്വിസില് പങ്കാളികളായി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: