കൊച്ചി: കേന്ദ്ര ഗവണ്മെന്റ് ഒരു ഭാഷയ്ക്കും എതിരല്ലെന്നും, ഭാഷാപഠനത്തിനായി ആരെയും നിര്‍ബന്ധിക്കുകയില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കേന്ദ്ര നഗരവികസന, നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയങ്ങളുടെ ഹിന്ദി ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ രൂപത്തിലുള്ള ഹിന്ദി ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും, മാതൃഭാഷയ്ക്കൊപ്പം രാഷ്ട്രഭാഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ്, റഷ്യ, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാര് ലോകവേദികളില്‍ സ്വന്തം ഭാഷ ഉപയോഗിക്കുന്ന വിധത്തിലുള്ള പ്രാധാന്യം ഹിന്ദിയ്ക്കും ലഭിക്കേണ്ടതുണ്ട്. ഹിന്ദിക്കൊപ്പം പ്രാദേശിക ഭാഷ കൂടി ചേര്ത്തുപയോഗിക്കണമെന്നും വെങ്കയ്യ നായിഡു നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: