ഹൈദരാബാദ്: കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം നടത്തുന്ന ആക്രമണങ്ങളില്‍ തെലങ്കാനയില്‍ പ്രതിഷേധം.
മാര്‍ക്സിസ്റ്റുകള്‍ തത്വശാസ്ത്രം പരാജയപ്പെട്ടപ്പോള്‍ ശാരീരികാക്രമണങ്ങള്‍ നടത്തുകയാണെന്ന് പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് നേതാക്കള്‍ പറഞ്ഞു.
ഇന്ദിരാ പാര്‍ക്കില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ തെലങ്കാന സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ലക്ഷ്മണ് എംഎല്‍എ, നിയമസഭയിലെ ബിജെപി നേതാവ് ജി. കിഷന് റെഡ്ഡി, എംഎല്‍എമാരായ രാമചന്ദര്‍ റെഡ്ഡി, രാജാ സിങ്, ഹൈദരാബാദ് സിറ്റി പ്രസിഡന്റ് വെങ്കട് റെഡ്ഡി, വൈസ് പ്രസിഡന്റ് വെങ്കട് രമണി, മുന്‍ എംഎല്‍എ ബാദം ബാല്‍ റെഡ്ഡി, രഞ്ജിത് ആര്. നായര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: