തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്കി. വ്യക്തിപരമായ കാരണമെന്നാണ് പറയുന്നത്.
കത്ത് ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറുമെന്ന് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അറിയിച്ചു. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്. രണ്ടു ദിവസമായി രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നും ഉന്നതരില്‍നിന്നും ആരോപണങ്ങള്‍ ഉയരുന്നു. ഇവ മാധ്യമങ്ങള്‍ക്കു നല്കി തന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നു.
തനിക്കെതിരെ അഴിമതിക്കഥകള്‍ മെനയുന്നത് മനോവേദനയുണ്ടാക്കുന്നു. രാഷ്ട്രീയക്കാര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ അവരും എതിരാകുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടു സ്ഥാനത്തു തുടരാന്‍ വ്യക്തിപരമായ ബുദ്ധിമുട്ടുണ്ട്. ധാര്‍മികതയുടെ പേരിലാണ് സ്ഥാനമൊഴിയാന്‍ അനുവദിക്കണം, കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: