സ്റ്റോക്ഹോം: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനം ലഭിച്ച ബോബ് ഡിലന്, ഡിസംബര്‍ 10ന് ബഹുമതി വാങ്ങാന്‍ എത്തുമോയെന്ന് ആശങ്ക.
ഒക്ടോബര്‍ 14 നാണ് സംഗീതജ്ഞനും ഗായകനും എഴുത്തുകാരനുമായ ബോബ് ഡിലന് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. അഞ്ചു ദിവസം കഴിഞ്ഞും വിവരം ഡിലനെ നേരിട്ടറിയിക്കാനോ ഡിലന് സ്വീകരിക്കുമെന്നുറപ്പാക്കാനോ കഴിഞ്ഞിട്ടില്ല.
”സമ്മാന വിവരം അറിയിച്ച് ഡിലന്റെ ‘അടുത്തയാളി’നോട് ഫോണില്‍ സംസാരിച്ചു, ഇ മെയില്‍ അയച്ചു. ഇതുവരെ അനുകൂല മറുപടികളാണ്. എനിക്ക് ഉത്കണ്ഠയൊട്ടുമില്ല,” അക്കാദമി സ്ഥിരം സെക്രട്ടറി സാറ ഡാന്യൂസ് പറയുന്നു.
ഡിലന് സമ്മാനം വാങ്ങില്ലെന്നും നിരസിക്കുമെന്നുമുള്ള വാര്‍ത്തകളോട് സാറാ പ്രതികരിച്ചു. സ്റ്റോക്ഹോമില്, ഡിസംബര്‍ 10നാണ് എല്ലാ നൊബേല്‍ സമ്മാനങ്ങളുടെയും വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: