കൊച്ചി: ശിശുദന്തരോഗങ്ങളും, വൈകല്യങ്ങളും, അവയുണ്ടാക്കുന്ന മറ്റ് ശാരീരിക പ്രശ്നങ്ങളും, ചികിത്സയിലെ നൂതന കാല്‍വെയ്പ്പുകളും ചര്‍ച്ചചെയ്യുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് പെഡൊഡോണ്ടിക്സ് ആന്റ് പ്രിവന്റീവ് ഡെന്റിസ്ട്രിയുടെ 38ാമത് ദേശീയ സമ്മേളനം ‘പെഡൊബൈറ്റ് 2016’ ഒക്ടോബര്‍ 20-22 തീയതികളില്‍ ലെ മെരിഡിയന്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം ശിശു ദന്തരോഗ വിദഗ്ധരും, ഗവേഷകരും, അന്താരാഷ്ട്ര ഫാക്കല്‍റ്റികളും സംബന്ധിക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം 20ന് വൈകിട്ട് 4:30ന് നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍ പത്മവിഭൂഷണ്‍ ഡോ. എം. എസ്. വല്യത്താന് നിര്‍വ്വഹിക്കും. ഡന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ദിബ്യേന്ദു മസുംദാര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. പ്രേം നായര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: