ന്യൂദല്‍ഹി: ലോധ സമിതി ശുപാര്‍ശയിലെ സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ബിസിസിഐ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറണമെന്ന ആവശ്യവും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്ന് കോടതി ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്.
ബിസിസിഐയില്‍ പരിഷ്കരണം വേണമെന്ന ജസ്റ്റിസ് ആര്.എം. ലോധയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ഭൂരിഭാഗം സംസ്ഥാന അസോസിയേഷനുകളും സമ്മതിക്കുന്നില്ലെന്നു കാണിച്ചാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിയതോടെ ബിസിസിഐക്ക് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: