കോഴിക്കോട്: സ്കൂട്ടര്‍ യാത്രക്കാരന് സ്വകാര്യബസ്സ് തട്ടി മരിച്ച സംഭവത്തില്‍ ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍. ബാലുശേരി കിനാലൂര്‍ സ്വദേശി നെട്ടോളികാവില് അഖിലേഷ് (30) ആണ് സിറ്റി ട്രാഫിക്കിന്റെ പിടിയിലായത്. സ്കൂട്ടര്‍ യാത്രക്കാരനായ ഇയ്യക്കാട് ഹൗസില്‍ അബ്ദുറഹ്മാന് ഹാജി(76) ആണ് തിങ്കളാഴ്ച ക്രിസ്ത്യന്‍ കോളേജിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അതിവേഗത്തിലെത്തിയ സ്വകാര്യബസ്സിന്റെ പിന്‍ചക്രം കയറിയാണ് സ്കൂട്ടര്‍ യാത്രക്കാരനായ അദ്ദേഹം അപകടത്തില്‍ പെട്ടത്. ദുരന്തത്തിനിടയാക്കിയ ബാലുശേരി കോഴിക്കോട് റൂട്ടിലോടുന്ന നസീം ബസ്സിന്റെ ഡ്രൈവറാണ് അറസ്റ്റിലായ അഖിലേഷ്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്റ് ചെയ്തു.അപകടവുമായി ബന്ധപ്പെട്ട് സിറ്റിട്രാഫിക് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: