വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Wednesday 19 October 2016 10:44 am IST

കാഞ്ഞങ്ങാട്: അഖില കേരള യാദവസഭ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സാരഥി യു.എ.ഇ നല്‍കി വരുന്ന 2015-16 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, സി.ബി.എസ്.ഇ (പത്താംതരം) 10 പോയിന്റും നേടിയിട്ടുള്ളതുമായ യാദവ സമുദായത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ജനറല്‍ സെക്രട്ടറി, യാദവസഭ, പുതിയകോട്ട, കാഞ്ഞങ്ങാട്, 671315 എന്ന മേല്‍വിലാസത്തില്‍ 25 നകം എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447239993, 9947509838 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.