തിരുവനന്തപുരം: ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഎം അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗം. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത് രാഷ്ട്രീയമായ തിരിച്ചടിയായിരിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിൽ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലായിരുന്നു യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തെറ്റ് ചെയ്യാത്ത ജേക്കബ് തോമസിനെ മാറ്റുന്നത് നല്ല സന്ദേശമാകില്ല നൽകുകയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഇതേ അഭിപ്രായമായിരുന്നു മുഖ്യമന്ത്രിയും പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: