എടിഎമ്മിലെ പണം തിരികെ നല്‍കി ബംഗാളിതൊഴിലാളി

Wednesday 19 October 2016 12:52 pm IST

ശാസ്താംകോട്ട: എടിഎമ്മില്‍ നിന്ന് ലഭിച്ച പണം പോലീസില്‍ ഏല്‍പ്പിച്ച് മാതൃകയായ ബംഗാള്‍ സ്വദേശിയെ ശാസ്താംകോട്ട പോലീസ് ആദരിച്ചു. എടിഎം വഴി നാട്ടിലേക്ക് പണം അയക്കാന്‍ എത്തിയപ്പോഴാണ് ബംഗാള്‍ സ്വദേശി സെയ്ദ് സര്‍ക്കാരിന് കൗണ്ടറിനുള്ളില്‍ നിന്ന് പണം ലഭിക്കുന്നത്. ഞായറാഴ്ച എസ്ബിടിയുടെ ഭരണിക്കാവ് ജംഗ്ഷനിലെ എടിഎമ്മില്‍ നിന്ന് പണം നാട്ടിലേക്ക് അയക്കാന്‍ എത്തിയതായിരുന്നു സെയ്ദ്. മാവേലിക്കര മങ്കാംക്കുഴിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. എടിഎമ്മില്‍ കയറി പണമടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കിട്ടിയ 20000 രൂപ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലെത്തി പണം കൈമാറി. സത്യസന്ധത മനസിലാക്കി ശാസ്താംകോട്ട പോലീസ് യുവാവിനെ ആദരിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങ് സിഐ എ പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്‌ഐ വിനോദ്കുമാര്‍ അദ്ധ്യക്ഷനായി.പോലീസ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ശിവകുമാര്‍ സ്വാഗതം പറഞ്ഞു. എസ് ബി ഐ ഡെപ്യൂട്ടി മാനേജര്‍ സൂര്യ, ശാസ്താംകോട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തെങ്ങമം ശശി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പഞ്ചായത്തംഗം എസ് ദിലീപ് കുമാര്‍, ജോസഫ് ലിയോണ്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.