പാലക്കാട്: ബംഗളൂരുവില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് എക്സൈസ് സ്ക്വാഡ് അരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. ചൊവ്വാഴ്ച്ച രാത്രി ഒരു മണിക്ക് വാളയാര്‍ ടോള്‍ പ്ലാസയ്ക്കു സമീപമത്തു നടന്ന വാഹന പരിശോധനക്കിടെ 46,18000 രൂപയാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരനായ പരീതുള്ള പെരുമ്പാവൂരി (43) നെ വാളയാര്‍ പോലീസ് അറസ്റ്റു ചെയ്തു. ബാഗിനുള്ളില്‍ യാതൊരു രേഖകളുമില്ലാതെ സൂക്ഷിച്ചിരുന്ന പണം മലപ്പുറത്തെ ചിലര്‍ക്കു കൈമാറാന്‍ ഏല്‍പ്പിച്ചതാണെന്ന് പരീതുള്ള എക്സൈസിനോടു പറഞ്ഞു.
എക്സൈസ് ഇന്റലിജെന്‍സ് ഇന്‍സ്പെക്ടര്‍ പി.ഉമ്മര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ഷൗക്കത്തലി, പി. സുരേഷ്, ആര്. റിനോഷ്, സി. സിന്തില്‍ കുമാര്‍, എ. ബിബിന്‍ദാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: