എടി‌എം തട്ടിപ്പ് : കാഞ്ഞങ്ങാട്ട് രണ്ട് പേര്‍ പിടിയില്‍

Wednesday 19 October 2016 4:02 pm IST

കാഞ്ഞങ്ങാട്: യാത്രയ്ക്കിടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയിലായി. വെള്ളിക്കോത്ത് സ്വദേശി വിനോദ്, ഇര്‍ഫാന്‍ എന്നിവരാണ് ബേഡകം പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ 11ന് ബേഡകം മരുതുംകര സ്വദേശിയും വീട്ടമ്മയുമായ സതീദേവിയുടെ യാത്രക്കിടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. എടിഎം കാര്‍ഡിനൊപ്പം തന്നെയുണ്ടായിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിലെ എടിഎം കൗണ്ടറുകളില്‍നിന്ന് പ്രതികള്‍ പണം പിന്‍വലിച്ചത്. എടിഎം കൗണ്ടറിലെ സിസിടിവിയില്‍ നിന്നുമാണ് പ്രതികളെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഒക്ടോബര്‍ 11ന് കാഞ്ഞങ്ങാട്ടുവെച്ചാണ് സതീദേവിയുടെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടത്. 12ന് പുലര്‍ച്ചെ 12 മണിക്കും ഒരു മണിക്കുമിടയിലാണ് പണം പിന്‍വലിച്ചത്. പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചതോടെ ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.